• ഇന്ത്യന്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥനും ശാസ്ത്രജ്ഞനുമാണ് ഞാന്‍. ഈ ഖുര്‍ആന്‍ പഠന കോഴ്‌സില്‍ ചേര്‍ന്നതില്‍ പിന്നെ ദിവസവും ഖുര്‍ആന്‍ വിവര്‍ത്തനം ഉപയോഗിച്ച് രണ്ട് പേജ് വീതംവായിക്കാന്‍ കഴിയുന്നുണ്ട്. ഓരോ പദത്തിന്റെയും അര്‍ത്ഥം മനസ്സിലാക്കി വായിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എത്ര തിരക്കുപിടച്ച ഷെഡ്യൂളിലും രണ്ടു പേജ് ഖുര്‍ആന്‍ വായിച്ച ശേഷമല്ലാതെ ഞാന്‍ ഉറങ്ങാന്‍ പോകാറില്ല. അല്‍ ഹംദുലില്ലാഹ്, ഈ കോഴ്‌സ് പഠിക്കുകവഴി, സുബ്ഹ്, മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങളില്‍ ഇമാം ഓതുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ ഇന്നെനിക്കു കഴിയുന്നുണ്ട്. അല്ലാഹുവിന് സര്‍വ്വസ്തുതിയും.
    ഡോ. മുഹമ്മദ് നജീബ്ഫരീദാബാദ്, എന്‍.സി.ആര്‍. ഡെല്‍ഹി
  • ഈ ഖുര്‍ആന്‍ പഠന കോഴ്‌സില്‍ചേരുന്നതിനു മുന്‍പ്, ഞാന്‍ നമസ്‌ക്കാരം നിര്‍വഹിക്കുമ്പോള്‍ ചൊല്ലുന്ന പ്രാര്‍ത്ഥനകളുടെ അര്‍ത്ഥം അറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ നമസ്‌കാരത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. ഈ ഖുര്‍ആന്‍ പഠനരീതി തുടങ്ങിയശേഷം എന്റെ നമസ്‌ക്കാരത്തിന് വലിയ മാറ്റംവന്നു. എന്നെ സൃഷ്ടിച്ച എന്റെ നാഥന്‍ എന്നോട് എന്താണ് പറയുന്നതെന്ന് ഇന്നെനിക്ക് മനസ്സിലാകുന്നുണ്ട്. ഖുര്‍ആന്‍ പഠനത്തിന് തീര്‍ച്ചയായും ഇതൊരു എളുപ്പ മാര്‍ഗ്ഗമാണ്. വളരെതിരക്കുകളുള്ള ആളുകള്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ കോഴ്‌സ്. അല്ലാഹു നിങ്ങളുടെ പ്രയത്‌നങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ.
    മുബീനബാംഗ്ലൂര്‍
  • അറബി ഭാഷ പഠിക്കാനും അതു വഴി ഖുര്‍ആന്‍ അര്‍ത്ഥ സഹിതം മനസ്സിലാക്കാനും ഈ കോഴ്‌സ് ഏറെ പ്രയോജനപ്രദമാണ്.
    ഡോ. അബ്ദുല്‍ മജീദ്മെഡിക്കല്‍ കോളേജ് പ്രൊഫസര്‍, കോഴിക്കോട്
  • ഖുര്‍ആന്‍ പഠനെത്തിനൊരെളുപ്പവഴി എന്ന ഖുര്‍ആന്‍ പഠന സംരഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ടീമിന് നന്ദി അറിയിരിക്കുന്നു. ഈ ഖുര്‍ആന്‍ പാഠ്യപദ്ധതി ഭംഗിയായിചിട്ടപ്പെടുത്തിയതും ലളിതവും സാധാരണക്കാര്‍ക്കും മനസ്സിലാകുന്ന വിധത്തിലുമാണ്. ഈ കോഴ്‌സിനെ കുറിച്ച് എന്റെ സുഹൃത്തുക്കളെ ഞാന്‍ പരിചയപ്പെടുത്തിയിട്ടുണ്ട്.
    സബ്‌ന ഖലീല്‍ഖത്തര്‍
  • അല്‍ഹംദുലില്ലാഹ്, ഞാന്‍ അഹ്മദ് ശമീര്‍ നദ്‌വി അല്‍ ഖാസിമി. സൗദി അറേബ്യയില്‍ ബുറൈദ ജാലിയാത്തില്‍ ഖുര്‍ആന്‍ ഹദീസ് അധ്യാപകനാണ്. ഖുര്‍ആന്‍ ഒരെളുപ്പ വഴി എനിക്ക് വളരെ നന്നായി പ്രയോജനപ്പെട്ടു. അതിലെ ചില വര്‍ക്കുകള്‍ മുന്‍നിര്‍ത്തിയാണ് ഞാന്‍ ക്ലാസ്സ് എടുക്കുന്നത്. ഇതു പോലെ ഒരു ഇന്റര്‍നെറ്റ് ക്ലാസ് ഇതല്ലാതെയില്ല.
    താങ്കള്‍ക്ക് നന്ദി.
    അഹ്മദ് ശമീര്‍ നദ്‌വി അല്‍ ഖാസിമിസൗദി അറേബ്യ
  • ഖുര്‍ആന്‍ പഠനത്തിനൊരെളുപ്പവഴി എന്ന ഖുര്‍ആന്‍ പാഠ്യ രീതിയുടെ പ്രയോക്താക്കള്‍ക്ക് നന്ദി. ഇ പാഠ്യ രീതിയിലൂടെ ഘട്ടം ഘട്ടമായി ഖുര്‍ആന്‍ വളരെ നന്നായി പഠിക്കാന്‍ കഴിയുന്നുണ്ട്. ഖുര്‍ആന്‍ മനപ്പാഠമാക്കുവാനും അതിന്റെ പദാനുപദ അര്‍ത്ഥം മനസ്സിലാക്കുവാനും ഈ പാഠ്യ പദ്ധതി വളരെ നല്ലതാണ്. ദൈനംദിന ജീവിതത്തില്‍ അറബി ഭാഷ പ്രാവീണ്യം വര്‍ദ്ധിപ്പിക്കാനും ഈ കോഴ്‌സ് ഉപകരിക്കുന്നുണ്ട്.
    അബ്ദുര്‍ റഹ്മാന്‍
  • എനിക്കു ഖുര്‍ആന്‍ പഠിക്കാനും എന്റെ മക്കളെ ഖുര്‍ആന്‍ പഠിപ്പിക്കാനും ഈ കോഴ്‌സ് സഹായിച്ചു.
    അമീര്‍ ഫൈസല്‍ ടി.എം.റിയാദ്, സൗദി അറേബ്യ
  • ഈ കോഴ്‌സിന്റെ ശില്‍പികളോട് ഞാന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ഞാന്‍ ഇതിലെ ഒരു അധ്യായംവായിച്ച ശേഷമാണ്എപ്പോഴും എന്റെ കമ്പ്യൂട്ടറിലെ ജോലികള്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ ഖുര്‍ആന്‍ പഠനം എനിക്കൊരു ഹരമായി മാറിയിരിക്കയാണ്. ഈ പഠനത്തില്‍ ഞാന്‍ പ്രചോദിതനായിരിക്കയാണ്. ഈ കോഴ്‌സു പഠിക്കാന്‍ ഞാന്‍ എന്റെ നിരവധി സുഹൃത്തുക്കളോടു പറഞ്ഞിട്ടുണ്ട്.
    മുഹമ്മദ് ഫുആദ്
  • അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍, ഞാനിപ്പോള്‍ ഖുര്‍ആന്‍ പഠനം ആരംഭിച്ചുകഴിഞ്ഞു. ഇതിലെ പാഠങ്ങള്‍ പഠിക്കാന്‍ വളരെ എളുപ്പമാണെ് എനിക്ക് ആരംഭത്തിലേ ബോധ്യപ്പെട്ടു. എന്റെ സാമര്‍ത്ഥ്യംകൊണ്ടല്ല എനിക്ക് നന്നായി പഠിക്കാന്‍ കഴിയുന്നത്, മറിച്ചു നിങ്ങളുടെ പഠന രീതിയാണ് ഇതിനെ മികച്ചതാക്കുന്നത്.
    ടി. കെ. സിറാജ്