എന്താണ് ഈ കോഴ്സ്?

 
വിശുദ്ധ ഖുര്‍ആന്‍ ഗ്രഹിക്കാന്‍ സാധാരണക്കാരെ പ്രാപ്തരാക്കുന്ന ഒരു ഖുര്‍ആന്‍ പഠന കോഴ്‌സാണിത്. ശാസ്ത്രീയമായ രീതിയില്‍ തയ്യാറാക്കിയ ഈ കോഴ്‌സ് മനുഷ്യ മനസ്സിന് എളുപ്പത്തില്‍ സുഗ്രാഹ്യമാകുന്ന ബോധന രീതി അവലംബിച്ചു തയ്യാറാക്കിയതാണ്. സുദീര്‍ഘമായ വ്യക്തിബോധന രീതിക്കു പകരം, പഠിതാവിന്റെ ബൗദ്ധികശാരീരിക പങ്കാളിത്തവുംകൂടി ഉറപ്പു വരുത്തുന്ന പാഠ്യരീതിയാണിത്. മനുഷ്യ മനസ്സിന്റെ ഗ്രാഹ്യശേഷിയും ഖുര്‍ആനിക പദങ്ങളുടെ ആവര്‍ത്തനക്രമവും അടിസ്ഥാനമാക്കിയ പാഠ്യപദ്ധതി.
 

ഈ കോഴ്സിന്റെ സവിശേഷതകള്‍

 
  • പേരു സൂചിപ്പിക്കുന്നതു പോലെ വിശുദ്ധ ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ഏറ്റവും എളുപ്പമാര്‍ന്ന ശാസ്ത്രീയ ബോധന രീതി
  • ഏറ്റവും കുറഞ്ഞ കാലത്തിനുള്ളില്‍ ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കാനുതകുന്ന കോഴ്‌സ്
  • ഡോ. അബ്ദുല്‍ അസീസിന്റെ Undestrand Quran the Esay Way എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച ഇംഗ്ലീഷ് പാഠ്യപദ്ധതിയുടെ പരിഷ്‌ക്കരിച്ച മലയാള പാഠ്യപദ്ധതി
  • 200 മണിക്കൂര്‍കൊണ്ട് ഖുര്‍ആന്റെ ആശയം പഠിക്കാനുതകുന്ന അത്യാധുനിക പാഠ്യരീതി
  • മനുഷ്യ മനസ്സിന്റെ ഗ്രാഹ്യശേഷിയും ഖുര്‍ആനിക പദങ്ങളുടെ ആവര്‍ത്തനക്രമവും അടിസ്ഥാനമാക്കിയ പാഠ്യപദ്ധതി
  • കുറഞ്ഞ സമയദൈര്‍ഘ്യമുള്ള ക്ലാസ്സുകള്‍
  • 104 ക്ലാസ്സുകളിലൂടെ പഠിതാവ് ഖുര്‍ആനിലെ 62000 പദങ്ങള്‍ പഠിക്കുന്നു
  • ഖുര്‍ആന്‍ പഠനത്തിലൂടെ സമയക്രമീകരണവും കര്‍മ്മോത്സുകതയും
  • പ്രഗല്‍ഭരും സാധാരണക്കാരുമായ നിരവധി പേര്‍ സാക്ഷ്യപ്പെടുത്തിയ പഠനകോഴ്‌സ്
  • പരമ്പരാഗത അധ്യയന ബോധന രീതികളില്‍ നിന്നും വേറിട്ട അധ്യയന രീതി
  • ആധുനിക വിനിമയ മാധ്യമങ്ങളും മള്‍ട്ടി മീഡിയയും ഉപയോഗപ്പെടുത്തിയുള്ള ആകര്‍ഷകമായ ബോധന രീതി
  • ഖുര്‍ആന്‍ പഠനത്തോടൊപ്പം അറബി ഭാഷയിലും പ്രാവീണ്യം
  • ലോകത്തിന്റെ ഏതുകോണിലിരുും പഠിക്കാവുന്ന ഓണ്‍ ലൈന്‍ ക്ലാസുകള്‍
  • പഠിതാവ്‌ ബോധന രീതിയില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന Total Physical Interaction സമ്പൂര്‍ണ്ണ ശാരീരിക പങ്കാളിത്തം

പഠന രീതി

 
സൂറത്തുല്‍ ഫാതിഹ:യും ഖുര്‍ആനിലെ അവസാനത്തെ 37 അദ്ധ്യായങ്ങളുമടങ്ങുന്ന പാഠഭാഗം പഠന സൗകര്യത്തിനായി 104 ചെറിയയൂനിറ്റുകളായി തരംതിരിച്ചിരിക്കുന്നു. നാമങ്ങള്‍, ക്രിയകള്‍, അവ്യയങ്ങള്‍ ഇവയെല്ലാം അടങ്ങുന്ന ഖുര്‍ആനിക പദങ്ങളില്‍നിന്ന്തന്നെ തിരഞ്ഞെടുത്ത 500 പദങ്ങളില്‍ കേന്ദ്രീകരിച്ചാണ് പഠനം. ഖുര്‍ആനില്‍ ധാരാളമായി ഉപയോഗിക്കപ്പെട്ടിട്ടുള്ള മൂന്നക്ഷരങ്ങളുള്ള അടിസ്ഥാനക്രിയകളും അവയെ ആധാരമാക്കിയുള്ള അധികാക്ഷരക്രിയകളുമടക്കം അറുപതിലധികം ക്രിയകളും അവയുടെ 21 രൂപഭേദങ്ങളും ഇതോടൊപ്പം പഠനവിധേയമാക്കുന്നു. ഇവയുടെ പഠനത്തോടുകൂടി പഠിതാവ് ഖുര്‍ആനിലെ 80 ശതമാനത്തിലധികം പദങ്ങളും പഠിക്കുന്നു. ശേഷിക്കുന്ന പദങ്ങള്‍ ഖുര്‍ആന്‍ ഒരാവര്‍ത്തി പാരായണംചെയ്യുന്നതിനിടക്കുതന്നെ പഠിച്ചു പോകാവുന്ന രീതിയില്‍ ഖുര്‍ആനിക പദങ്ങള്‍ അതേ നിലയില്‍ത്തന്നെ ആവര്‍ത്തനരഹിതമായി അര്‍ഥസഹിതം ക്രോഡീകരിച്ചിട്ടുള്ള ‘സംക്ഷിപ്ത ഖുര്‍ആന്‍ നിഘണ്ടു’വാണ് കോഴ്‌സിന്റ അവസാന ഘട്ടം.