ടെക്സ്റ്റ് ബുക്

Picture1ഖുര്‍ആന്‍ പഠനത്തിന് ആശ്രയിക്കുന്ന മുഖ്യ പുസ്തകമാണിത്. പദങ്ങള്‍ക്കും അതിന്റെ വ്യത്യസ്ത രൂപങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഈ പുസ്തകം ലളിതമായ മലയാള ഭാഷയില്‍ തയ്യാറാക്കിയതാണ്. അറബി സാമാന്യം വായിക്കാനും എഴുതാനും അറിയുന്നവര്‍ക്കൊക്കെയും സ്വയം വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ പഠനത്തിന്റെ എല്ലാ വശങ്ങളെയുംകുറിച്ച് പ്രതിപാദിക്കുന്നു ഈ പുസ്തകം.

വര്‍ക് ബുക്

Picture2

പഠിതാവിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പുസ്തകമാണ്‌ വര്‍ക് ബുക്. പഠിച്ച ക്ലാസ്സുകള്‍ക്ക് അനുസൃതമായി പഠിതാവിന് ഹോംവര്‍ക്കുകളും പാഠ്യ പരിശീലനങ്ങളും നിര്‍വഹിക്കാനുള്ള പഠനകളരിയാണ് വര്‍ക് ബുക്ക്. ഒന്നു മുതല്‍ 104 യൂണിറ്റുകളിലായി വിവിധയിനം പഠന പരിശീലനങ്ങളിലൂടെ പഠിതാവിനെ ഖുര്‍ആന്‍ പദങ്ങളും ആശയവും ഗ്രഹിക്കാന്‍ സജ്ജമാക്കുകയാണ്‌ വര്‍ക് ബുക്.

പോകറ്റ്‌ഗൈഡ്

Picture3പാഠ്യ പദ്ധതിയിലെ പദങ്ങളും അതിന്റെ അര്‍ത്ഥങ്ങളും ശാസ്ത്രീയമായി ക്രോഡീകരിച്ചിരിക്കുന്ന ഒരുചെറിയ ഡിക്ഷ്‌നറിയാണിത്. പദങ്ങള്‍ക്കു പുറമെ പ്രവാചക നാമങ്ങള്‍, വ്യക്തിസ്ഥല നാമങ്ങള്‍, പദങ്ങളുടെ ആവര്‍ത്തന എണ്ണം എന്നിവയും ഇതില്‍ അനുബന്ധമായി കൊടുത്തിട്ടുണ്ട്. എവിടെയും കൊണ്ടു പോകാന്‍ കഴിയുന്ന രീതിയില്‍ ചെറുതും സൗകര്യപ്രദവുമായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. എവിടെയിരുന്നും പഠിതാവിന് ഖുര്‍ആന്‍ പഠനം സാധ്യമാക്കുകയാണ് ഇതുകൊണ്ടുള്ള ഉദ്യേശ്യം.

കലണ്ടര്‍

Picture4

പഠിതാവിന് പഠന കാലാവധിയും പാഠഭാഗങ്ങളില്‍ കഴിഞ്ഞതും വരാനിരിക്കുന്നതും മനസ്സിലാക്കുന്നതിനു വേണ്ടിയുള്ള കലണ്ടറാണ്. അതുപയോഗിച്ച് പഠനസമയം ക്രമീകരിക്കാനും കൂടുതല്‍ പഠനത്തില്‍ ശ്രദ്ധിക്കാനും കഴിയുന്നു.

പവര്‍ പോയിന്റ് പ്രസന്റേഷന്‍

Picture5ഒന്നു മുതല്‍ 104 യൂണിറ്റുകളുടെ പവര്‍ പോയിന്റ് പ്രസന്റെഷനുകള്‍ അടങ്ങുന്ന CD യാണിത്. പഠിതാവിന് കമ്പൂട്ടര്‍ സൗകര്യം ഉള്‍പ്പെടുത്തി പഠനം കൂടുതല്‍ ആസ്വാദ്യകരമാക്കാനും പാഠഭാഗങ്ങള്‍ മനസ്സില്‍ ഉറപ്പിക്കാനും ഉപകരിക്കുന്നു ഇവ.

വീഡിയോ ക്ലാസ്സുകള്‍

Picture7

വീഡിയോ ക്ലാസ്സുകളുടെ C D കളും പഠനകിറ്റില്‍ ലഭ്യമാണ്. കഴിഞ്ഞ ക്ലാസ്സുകളിലെ മറന്നു പോയ ഭാഗങ്ങള്‍ വീണ്ടും കേള്‍ക്കാനും ആവര്‍ത്തിച്ച് കേട്ട് മനസ്സിലാക്കാനും ഇതുപകരിക്കും. ക്ലാസ്സുകള്‍ കഴിഞ്ഞു പോയാലും വീണ്ടും വീണ്ടും കണ്ടും കേട്ടും മനസ്സിലാക്കാമെന്നതാണ് ഇതിന്റെ ഗുണം.

ഓഡിയോ ക്ലാസ്സുകള്‍

Picture6MP3 ഫോര്‍മാറ്റില്‍ തയ്യാറാക്കിയിരിക്കു ഈ ക്ലാസുകള്‍ പഠിതാക്കള്‍ക്കു മൊബൈലും മറ്റുസാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും എപ്പോഴും കേള്‍ക്കാന്‍ കഴിയുതാണ്.

വെര്‍ച്യല്‍ ക്ലാസ്‌റൂം

Picture8

ഓണ്‍ലൈന്‍ ക്ലാസ്സുകളാണ്‌വെര്‍ച്യല്‍ ക്ലാസുകള്‍. quranisesay.com വെബ്‌സൈറ്റില്‍ നിശ്ചിത സമയങ്ങളില്‍ നുജൂം അബ്ദുല്‍ വാഹിദിന്റെ ക്ലാസ്സുകളാണ്. ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്തി ലോകത്തെവിടെയിരുന്നും ആര്‍ക്കും ഈ ക്ലാസ്സുകളില്‍ പങ്കാളികയാവാം.