പുതിയ പഠനരീതി
ഖുര്‍ആന്‍ പഠന രംഗത്ത് ഐതിഹാസികമായ പരിവര്‍ത്തനം
പരിമിതമായ കാലയളവ്
പരിമിതമായ കാലയളവിനുള്ളില്‍ (പരമാവധി രണ്ടുവര്‍ഷം) ഖുര്‍ആന്‍ പഠിച്ചുതീര്‍ക്കാം
ലളിതവും ഫലപ്രദവും
ലളിതവും ഫലപ്രദവുമായ അധ്യയനരീതി
നൂതന ടെക്‌നോളജി
മള്‍ട്ടിമീഡിയ പ്രയോജനപ്പെടുത്തി തയ്യാറാക്കിയ പഠനോപകരണങ്ങള്‍
ലക്ഷ്യം
സാധാരണക്കാരെ ഖുര്‍ആന്‍ മനസ്സിലാക്കാന്‍ പ്രാപ്തരാക്കുക
അറബി ഭാഷയില്‍എഴുത്തും വായനയുമറിയുന്ന ഏതൊരുസാധാരണക്കാരനെയും രണ്ട് വര്‍ഷത്തെ പ്രതിവാരപഠനം പൂര്‍ത്തിയാകുന്നതോടെ ഖുര്‍ആന്‍ ഗ്രഹിക്കാന്‍ കഴിയുന്ന വിതാനത്തിലേക്ക് ഉയര്‍ത്തുകയാണ് ഈ ഖുര്‍ആന്‍ പഠനരീതിയിലൂടെ. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും ശ്രവിക്കുമ്പോഴും ലോക സ്രഷ്ടാവ് തന്നോട് എന്താണ് പറയുതെന്ന് അതോടെ പഠിതാവിന് മനസ്സിലാക്കാന്‍ കഴിയുന്നു.
ദൗത്യം
സാധാരണക്കാരനെ ഖുര്‍ആന്‍ മനസ്സിലാക്കാന്‍ പ്രാപ്തനാക്കുക. പണ്ഡിതന്‍മാര്‍ക്കു മാത്രം മനസ്സിലാകുന്ന ഒന്നല്ലെന്നും ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ലളിതവും ഗ്രാഹ്യവുമാണ് ഖുര്‍ആന്‍ എന്നതുമാണ് ഈ കോഴ്‌സിലൂടെ നാം മുന്നോട്ടു വയ്ക്കുന്ന സന്ദേശം. വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നതു പോലെ ഹുദന്‍ ലിന്നാസ് ജനങ്ങള്‍ക്കുള്ള മാര്‍ഗദര്‍ശനമായി ഇതു പരമാവധി ജനങ്ങളിലേക്കെത്തിക്കുകയാണ് ഈ കോഴ്‌സിലൂടെ.